മലപ്പുറം- കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ഹക്കീം ഫൈസി ആദൃശേരിയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. സമസ്ത നേതാക്കളുമായി സി.ഐ.സി നേതൃത്വം നടത്തിയ കൂടികാഴ്ച്ചയുടെ അടിസ്ഥാനത്തിലാണ് രാജി അംഗീകരിച്ചത്. ജനറൽ സെക്രട്ടറിയായി തൂത വാഫി കോളെജ് പ്രിൻസിപ്പൽ ഹബീബുള്ള ഫൈസി പള്ളിപ്പുറത്തെ നിയോഗിച്ചു. റമദാൻ മാസമായതുകൊണ്ടാണ് ഇക്കാര്യത്തിലെ തീരുമാനം വൈകിയത് എന്നും ഹക്കീം ഫൈസിയുമായി ബന്ധപ്പെട്ട രാജി സ്വീകരിക്കുന്നതിനുള്ള നിയമ തടസം നീക്കിയെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.