ന്യൂദല്‍ഹി - പരസ്പര സമ്മതത്തോടയുള്ള വിവാഹ മോചനത്തിന് ആറുമാസത്തെ നിര്‍ബന്ധിത കാലയളവ് ഒഴിവാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ആറ് മാസത്തെ നിര്‍ബന്ധിത കാലയളവ് വ്യവസ്ഥകള്‍ക്ക് വിധേയമായി ഒഴിവാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വീണ്ടെടുക്കാനാത്ത വിധം തകര്‍ച്ച നേരിട്ട വിവാഹ ബന്ധങ്ങള്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് വേര്‍പെടുത്താമെന്നും കോടതി പരഞ്ഞു. എപ്പോഴാണ് ഒരു വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകര്‍ച്ചയുണ്ടാകുന്നതെന്ന് നിര്‍ണയിക്കാന്‍ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരം വിനിയോഗിച്ച് സുപ്രീം കോടതിക്ക് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ച് പരിഗണിച്ച പ്രധാന വിഷയം