Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊല്ലം ബൈപ്പാസിൽ രണ്ട് അപകടം; കലക്ടറുടെ ഓഫീസ് സ്റ്റാഫ് അടക്കം മൂന്ന് പേർ മരിച്ചു

കൊല്ലം - കൊല്ലം ബൈപ്പാസിൽ രണ്ടു അപകടങ്ങളിലായി മൂന്നു മരണം. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിന്റെ ഡ്രൈവർ സുനിൽ, കൊല്ലം ജില്ലാ കലക്ടറുടെ ഓഫീസിലെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ രഞ്ജിത് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. 
 ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ നടന്ന കാർ അപകടത്തിലാണ് ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിന്റെ ഡ്രൈവർ സുനിൽ എന്നിവർ മരിച്ചത്.

 

സെമിത്തേരി ബിൽ അട്ടിമറിച്ചു; യാക്കോബായ-ഓർത്തഡോക്‌സ് തർക്കത്തിൽ വിവാദ വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി
തിരുവനന്തപുരം -
സെമിത്തേരി ബില്ലിൽ അട്ടിമറി നടന്നതായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ്. യാക്കോബായ-ഓർത്തഡോക്‌സ് സഭാ തർക്കത്തിലാണ് മുൻ ചീഫ് സെക്രട്ടറിയുടെ വിവാദ വെളിപ്പെടുത്തൽ.
  1934ലെ സഭാ ഭരണഘടന ഓർത്തഡോക്‌സ് വിഭാഗം കണ്ടിട്ടു പോലുമില്ലെന്നാണ് ടോം ജോസ് പറയുന്നത്. സെമിത്തേരി ബില്ലിൽ വെള്ളം ചേർത്തതായും അദ്ദേഹം ആരോപിച്ചു.
 സെമിത്തേരി ബില്ലിൽ അട്ടിമറി നടന്നതായാണ് സംശയിക്കുന്നത്. താൻ ഡ്രാഫ്റ്റ് ചെയ്ത സെമിത്തേരി ബിൽ മാറ്റങ്ങളോടെയാണ് പുറത്തുവന്നത്. മരണാന്തര ചടങ്ങിൽ വൈദികരെ കൂടി പ്രവേശിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. പക്ഷേ, ബിൽ പുറത്തുവന്നപ്പോൾ ചടങ്ങിൽ ബന്ധുക്കൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ബില്ലിൽ മാറ്റം വന്നത് എങ്ങനെയെന്ന് അറിയില്ല. സഭാ ഭരണഘടന ഓർത്തഡോക്‌സ് വിഭാഗം കണ്ടിട്ടു പോലുമില്ല. ഭരണഘടനയുടെ ഒറിജിനൽ ആവശ്യപ്പെട്ടപ്പോൾ തനിക്കെതിരെ കേസെടുക്കുകയായിരുന്നു. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടതായും മലങ്കര ചർച്ച ബിൽ ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News