ജറുസലേം- ഇസ്രായിലിന്റെ ഫലസ്തീൻ അധിനിവേശത്തിനും ആക്രമണത്തിനും എതിരെ ഫലസ്തീനിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും കനത്ത പ്രതിഷേധം നടക്കുകയാണ്. സൗദി അടക്കമുള്ള രാജ്യങ്ങൾ ഫലസ്തീനൊപ്പം നിലയുറപ്പിച്ച് ഇസ്രായിലിന്റെ നരവേട്ടക്കും ഭൂമി കയ്യേറ്റത്തിനും എതിരായ പ്രതിഷേധത്തിലാണ്. ഈ അവസരത്തിലാണ് ഒരു വീഡിയോ ശ്രദ്ധേയമാകുന്നത്. ഇസ്രായിലിന്റെ പതാക കൊടിമരത്തിൽനിന്ന് കൊക്ക് ഉപയോഗിച്ച് കൊത്തിയെടുത്ത് വലിച്ചെറിയുന്ന കാക്കയുടെ വീഡിയോ ആണ് വൈറലായത്. ഇരുമ്പുകൊണ്ടുള്ള കൊടിമരത്തിന് മുകളിലേക്ക് പറന്നുവരുന്ന കാക്ക, തന്റെ കൊക്ക് ഉപയോഗിച്ച് കൊടി വലിച്ചൂരി താഴേക്ക് എറിയുന്നതാണ് വീഡിയോ. നേരത്തെയും സമാനമായ രീതിയിൽ കാക്കകൾ ഇസ്രായിൽ പതാക കൊത്തിയെറിയുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇസ്രായിൽ നടത്തുന്നത് അധിനിവേശമാണെന്ന് കാക്കകൾക്ക് പോലും അറിയാം എന്ന അടിക്കുറിപ്പോടെ ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
— مشاهير دوت كوم - (Masheer.com) (@thae2172) April 30, 2023