ന്യൂദല്‍ഹി- ജനങ്ങള്‍ അയച്ച കത്തുകളും സന്ദേശങ്ങളും വായിക്കുമ്പോള്‍ വികാരത്തള്ളിച്ച കാരണം മന്‍കി ബാത്ത് പലപ്പോഴും വീണ്ടും റെക്കോര്‍ഡ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി.
പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡില്‍ ഞായറാഴ്ച രാവിലെ 11 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. ആളുകളില്‍ നിന്ന് ആയിരക്കണക്കിന് കത്തുകളും സന്ദേശങ്ങളുമാണ് തനിക്ക് ലഭിച്ചതെന്നും അവ വായിക്കുമ്പോള്‍ വികാരാധീനനായെന്നും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.
കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരങ്ങളുടെ പ്രകടനമാണ് റേഡിയോ പ്രക്ഷേപണമെന്നും താന്‍ ഒരിക്കലും ജനങ്ങളില്‍ നിന്ന് അകന്നിട്ടില്ലെന്ന് ഇതിലൂടെ ഉറപ്പുവരുത്തിയെന്നും പ്രധാനമന്ത്രി മോഡി ട്വിറ്ററില്‍ കുറിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)