Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമാനത്താവള സുരക്ഷയ്ക്കായി ഏകീകൃത സേനയെ തയ്യാറാക്കാന്‍ പദ്ധതി

ന്യൂദല്‍ഹി- ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ (ടി. എസ്. എ) യു. എസില്‍ നിര്‍വഹിക്കുന്ന അതേ രീതിയില്‍ ഏകീകൃത വിമാനത്താവള സുരക്ഷയ്ക്കായി സേനയെ പ്രത്യേകം തയ്യാറാക്കാന്‍ പദ്ധതി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും ഏകീകൃത സുരക്ഷാ സേന രൂപീകരിക്കുന്നതിലൂടെ ഇമിഗ്രേഷനും കസ്റ്റംസും സംയോജിപ്പിക്കും.

കടല്‍, കര തുറമുഖങ്ങള്‍, റോഡുകള്‍, ഹൈവേകള്‍ എന്നിവയുടെ സുരക്ഷ ഉള്‍പ്പെടുത്തുന്നതിനായി ഇന്ത്യന്‍ ടി. എസ്. എ സേനയുടെ വ്യാപ്തി വിപുലീകരിക്കുന്ന രീതിയിലാണ് പദ്ധതി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (ബി. സി. എ. എസ്) 37-ാമത് റൈസിംഗ് ഡേയില്‍ നടത്തിയ പ്രസംഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍ എല്ലായിടത്തും ടി. എസ്. എ അടിസ്ഥാനമാക്കിയുള്ള നീക്കത്തെക്കുറിച്ച് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്ത് നിലവില്‍ 148 വിമാനത്താവളങ്ങളാണ് ഉള്ളതെങ്കിലും മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ 220 വിമാനത്താവളങ്ങളായി വര്‍ധിക്കും.  

നിലവെലുള്ള വിമാനത്താവളങ്ങളില്‍ 66 എണ്ണത്തിലും കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ബാക്കിയുള്ളവയില്‍ സംസ്ഥാന പോലീസാണ് സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 

യു. എസിലെ 9/11 ആക്രമണത്തെത്തുടര്‍ന്ന് വിമാനയാത്ര, പാസഞ്ചര്‍ റെയില്‍, ഇന്റര്‍സിറ്റി ബസ് യാത്ര തുടങ്ങിയ എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളുടെയും സുരക്ഷയുടെ മേല്‍നോട്ടം വഹിക്കാനാണ് ടി. എസ്. എ രൂപീകരിച്ചത്. യു. എസിനും ചൈനയ്ക്കും ശേഷം ഇതിനകം തന്നെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യ. ആഗോള യാത്രക്കാരുടെ എണ്ണത്തില്‍ രണ്ട് ശതമാനം മാത്രമാണ് വളര്‍ച്ചയെങ്കിലും ഒന്‍പത് ശതമാനം വേഗത്തില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണി കൂടിയാണിത്. 
നയം, ചട്ടങ്ങള്‍, നടപ്പാക്കല്‍ എന്നിവയെ ഒരു ബോഡിക്ക് കീഴിലാക്കി സമന്വയിപ്പിക്കുന്നതിന് ഈ നീക്കം സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. വ്യോമയാനത്തിനുള്ള നിയന്ത്രണങ്ങള്‍ ബി. സി. എ. എസാണ്  രൂപപ്പെടുത്തുന്നതെങ്കിലും അത് നടപ്പിലാക്കുന്നത് സി. ഐ. എസ്. എഫ് ആണ്.

ഏകീകൃത ഏജന്‍സിക്കായുള്ള നിര്‍ദ്ദേശം അര്‍ഥമാക്കുന്നത് എക്‌സ്-റേ മെഷീനുകള്‍, ഫുള്‍ ബോഡി സ്‌കാനറുകള്‍ എന്നിവ പോലുള്ള സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ വാങ്ങാനുമുള്ള ചുമതല കൂടി നല്‍കുമെന്നതു കൂടിയാണ്. 
നിര്‍ദ്ദേശത്തിന്റെ കൃത്യമായ രൂപരേഖകള്‍ ഇനിയും അന്തിമമായിട്ടില്ലെങ്കിലും ഈ നീക്കം സി. ഐ. എസ്. എഫിനെ ബി. സി. എ. എസുമായി ലയിപ്പിക്കുന്നതിന് കാരണമാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും കര അതിര്‍ത്തികളിലും ഇമിഗ്രേഷന്‍ പരിശോധനയുടെ ഉത്തരവാദിത്തമെങ്കിലും ടി. എസ്. എ യാഥാര്‍ഥ്യമാകുന്നതോടെ ഇമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങളും അതിന് കീഴിലാകും.

Latest News