Sorry, you need to enable JavaScript to visit this website.

കേസും വേണ്ട, കോടതിയും വേണ്ട; അനധികൃത കുടിയേറ്റക്കാരെ ഉടൻ തിരിച്ചയക്കണമെന്ന് ട്രംപ്

വാഷിങ്ടൺ- അനധികൃതമായി യു.എസിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന വിദേശികൾക്കെതിരെ നിലപാട് ഒന്നു കൂടി കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്കെതിരെ കോടതി നടപടികൾക്കൊന്നും കാത്തു നിൽക്കാതെ ഉടൻ വന്നിടത്തേക്കു തന്നെ തിരിച്ചയക്കണമെന്നാണ് ട്രംപ് ഇന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 'നമ്മുടെ രാജ്യത്തേക്കു കടന്നുകയറാൻ ഇവരെ അനുവദിക്കാനാവില്ല. ആരെങ്കിലും വന്നാൽ ഉടൻ കേസിനും കോടതി നടപടികൾക്കൊന്നും കാത്തുനിൽക്കാതെ വന്നിടത്തേക്കു തന്നെ അവരെ തിരിച്ചയക്കണം. നല്ല കുടിയേറ്റ നയത്തിനും ക്രമസമാധാനത്തിനും അപഹാസ്യമാണ് നമ്മുടെ സംവിധാനം,' ട്രംപ് ട്വിറ്ററിൽ എഴുതി.
 

Latest News