വളാഞ്ചേരി-വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചുറ്റുമതിലിലെ കല്ലിളകി വീണ് ഏഴുവയസുകാരൻ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് ഹംസയുടെ മകൻ മുഹമ്മദ് ഹംദാനാണ് മരിച്ചത്. കനത്ത മഴയിൽ നേരത്തെ അടർന്നുനിന്ന കല്ലാണ് വീണത്. ഇന്ന്(ശനി)ഉച്ചക്കാണ് അപകടം. കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കല്ല് ദേഹത്തുവീണത്. ഉടൻ വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഷഹീറ. സഹോദരൻ: മുഹമ്മദ് ഹനാൻ.