Sorry, you need to enable JavaScript to visit this website.

കൊടും ചൂടിൽ മഴ ലഭിക്കാൻ 'തവളക്കല്യാണ'വുമായി ഗ്രാമവാസികൾ

കൊൽക്കത്ത - നാടും നഗരവും കൊടും ചൂടിൽ വിങ്ങിക്കഴിയുന്നതിനിടെ, ദൈവത്തെ പ്രസാദിപ്പിച്ച് മഴ ലഭിക്കാൻ ബംഗാളിൽ തവളകളുടെ വിവാഹം നടത്തി ഗ്രാമവാസികൾ.  ദക്ഷിണ ബംഗാളിലെ വിവിധ ഗ്രാമങ്ങളിലാണ് വിശ്വാസികൾ തവളക്കല്യാണം നടത്തുന്നത്.
 കഠിനമായ ചൂടിൽനിന്ന് മോചനം തേടി, നാദിയയിലെ ശാന്തിപൂർ ഹരിപൂർ പഞ്ചായത്തിലെ സർദാർ പാറ പ്രദേശത്താണ് ഫലഭൂയിഷ്ഠതയുടെ പ്രതീകമായി കരുതുന്ന തവളകളുടെ വിവാഹം ആഘോഷപൂർവ്വം സംഘടിപ്പിച്ചത്. ഗ്രാമവാസികൾ പാട്ടും കൊട്ടും താളമേളങ്ങളുടെയും അകമ്പടിയോടെ ആൺ-പെൺ തവളകളുടെ വിവാഹം നടത്തുകയായിരുന്നു. 
 മഴയുടെ ദേവനായ വരുണ ദേവനെ പ്രീതിപ്പെടുത്തുകയാണ് ഈ ചടങ്ങിലൂടെ ചെയ്യുന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞു. ദൈവം പ്രീതിപ്പെട്ടാൽ 24 മണിക്കൂറിനകം മഴ ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
  ചൂട് കൂടിവരികയും മഴയുടെ വരവ് അനന്തമായി വൈകുകയും ചെയ്യുന്നതിനാലാണ് പരമ്പരാഗത രീതിയിൽ തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ തവളകളുടെ കല്യാണം നടത്തിയതെന്ന് ഗ്രാമവാസികൾ പ്രതികരിച്ചു. കുടിവെള്ളത്തിനായി ഗ്രാമവാസികൾ ഒന്നടങ്കം ബുദ്ധിമുട്ടുകയാണ്. കാർഷികവിളകളെല്ലാം ഉണങ്ങി ചൂട്ടായിരിക്കുന്നു. പക്ഷിമൃഗാദികളും കുടിവെള്ളത്തിനായി കേഴുന്നു. ഇതിനെല്ലാം പരിഹാരത്തിനാണ് ശ്രമമെന്നും ഗ്രാമവാസികൾ പറഞ്ഞു.

Latest News