VIDEO മുസ്ലിം യുവാവിനെ മര്‍ദിച്ച ശേഷം തൊപ്പിയിട്ട് പശുവിനുമുന്നില്‍ കുമ്പിടീച്ചു

മുംബൈ- മഹാരാഷ്ട്രയില്‍ മുസ്ലിം യുവാവിനെ തൊപ്പി ധരിച്ച് പശുവിനു മുന്നില്‍ കുമ്പിടാന്‍ ഗോസംരക്ഷകര്‍ നിര്‍ബന്ധിക്കുന്ന വീഡിയോ പുറത്ത്. കന്നുകാലികളെ വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്ന യുവാവിനോടാണ് ഗോ സംരക്ഷകരുടെ ക്രൂരത. പശുവിനു മുമ്പില്‍ കുമ്പിടാന്‍ നിര്‍ബന്ധിച്ചതിനു പുറമെ യുവാവിനെ മര്‍ദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസുകാരുടെ സാന്നിധ്യത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നു.
മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. മര്‍ദനമേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും മൂന്ന് ഹോം ഗാര്‍ഡുകള്‍ക്കുമെതിരെ ലാത്തൂര്‍ പോലീസ് സൂപ്രണ്ട് സോമയ് മുണ്ടെ നടപടി ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.  ഈ പോലീസുകാരുടെ സാന്നിധ്യത്തിലാണ് കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന യുവാവിന് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്.

 

Latest News