Sorry, you need to enable JavaScript to visit this website.

Video: സുഡാൻ രക്ഷാദൗത്യം സൗദിയെ അറബിഭാഷയിൽ അഭിനന്ദിച്ച് ബ്രിട്ടീഷ് അംബാസഡർ

റിയാദ്-  സുഡാൻ പ്രതിസന്ധി പരിഹരിക്കുന്നതിനും സുഡാനിൽ കുടുങ്ങിപ്പോയ സൗദി പൗരൻമാരോടൊപ്പം വിവിധ രാജ്യങ്ങളിലെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിലും സൗദി ഭരണകൂടം നടത്തിയ ചടുലമായ നയതന്ത്ര നീക്കങ്ങളെയും സൗദിയിലെ ബ്രീട്ടീഷ് അംബാസഡർ പ്രശംസിച്ചു. ഇംഗ്ലീഷിൽ തുടങ്ങിയ സംസാരം സൗദിയെ അഭിനന്ദിക്കുന്ന സമയത്ത് അറബി ഭാഷയിലായിരുന്നു നടത്തിയത്.  50 ഓളം ബ്രിട്ടീഷ് പൗരന്മാരെയും സുഡാനിൽ നിന്ന് ജിദ്ദ വഴി സൗദിയുടെ ശ്രമഫലമായി രക്ഷിക്കാൻ സാധിച്ചതായി അംബാസഡർ പറഞ്ഞു. സൗദി ഭരണകൂടവും വിവിധ വകുപ്പുകളും പൗരന്മാരും ബ്രിട്ടീഷ് പൗരന്മാർക്കു നൽകിയ സേവനത്തിന് അഭിനന്ദനം അറിയിക്കുന്നതായി ബ്രിട്ടീഷ് വിദേശകാര്യമന്ത്രി സൗദി വിദേശകാര്യമന്ത്രിയെ ഫോണിൽ അറിയിച്ചിരുന്നു.
 

Latest News