ബെംഗളുരു - പ്രധാനമന്ത്രി നരേന്ദ്രമോഡി വിഷപ്പാമ്പാണെന്ന വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോഡി ഒരു വിഷപ്പാമ്പിനെപ്പോലെയാണ്. വിഷമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ഒന്ന് നക്കി നോക്കിയാല്‍ മരണം ഉറപ്പ്. പ്രധാനമന്ത്രി നല്ലവനാണെന്ന് കരുതി ഒരവസരം കൂടി നിങ്ങള്‍ അദ്ദേഹത്തിന് കൊടുത്താല്‍ നിങ്ങള്‍ ആ വിഷം നക്കുകയാണ്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് നിരന്തരം ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കലബുറഗിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം. പ്രധാനമന്ത്രിയെ വിഷപ്പാമ്പിനോട് ഉപമിച്ചതിനെതിരെ ബി ജെ പി രംഗത്തെത്തി. മോഡിക്കെതിരെ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരുമെന്ന് ബി ജെ പി നേതൃത്വം പ്രതികരിച്ചു. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ഖാര്‍ഗെയും രംഗത്തുവന്നു. നരേന്ദ്ര മോഡിയെ അല്ല, മറിച്ച് ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തെയാണ് വിമര്‍ശിച്ചതെന്നും ഒരിക്കലും പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.