പാലക്കാട് - കുതിരയോട്ട മത്സരത്തിന് പരിശീലനം നടത്തുന്നതിനിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തത്തമംഗലം സ്വദേശി അബ്ദുല്ല(23)യാണ് മരിച്ചത്.
ഇന്നലെയാണ് അപകടമുണ്ടായത്. ഉടനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു. പതിവായി കുതിരയോട്ട മത്സരത്തിനായി തമിഴ്‌നാട്ടിൽ നിന്ന് കുതിരകളെ കൊണ്ടുവരാറുണ്ട്. ഇണക്കം കുറവുള്ള കുതിരയായിരുന്നത് കൊണ്ടാകാം അബ്ദുല്ല വീണതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.