Sorry, you need to enable JavaScript to visit this website.

നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു, കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം - നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില്‍  കോടതി അനുമതിയോടെ തമ്പാനൂര്‍ പൊലീസ് കേസെടുത്തു. ബാലനീതി വകുപ്പ് പ്രകാരമെടുത്ത കേസില്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ പ്രതി ചേര്‍ത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പ്രതി ചേര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച നാല് ദിവസം പ്രായമായ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് പൊഴിയൂര്‍ സ്വദേശികളായ ദമ്പതികള്‍ വിറ്റത് ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂര്‍ സ്വദേശി തൈക്കാട് ആശുപത്രിയില്‍ പ്രസവ സംബന്ധമായി ചികിത്സ തേടുന്നത്. ആ സമയത്ത് തന്നെ ആശുപത്രിയില്‍ നല്‍കിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമാണ്. വില്‍പ്പന നിശ്ചയിച്ചതിന് ശേഷം, കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് നിഗമനം. പിന്നീട്, കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു.

 

 

 

 

 

Latest News