പട്‌ന-ബിഹാറില്‍ ജാതി സെന്‍സസിനിടെ ലഭിച്ച വിവരമാണ് ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത്. അര്‍വാള്‍ സിറ്റി കൗണ്‍സില്‍ ഏരിയയിലെ വാര്‍ഡ് നമ്പര്‍ 7ല്‍ നടത്തിയ സര്‍വേയ്ക്കിടെ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ഇവിടുത്തെ 40 സ്ത്രികളുയെയും ഭര്‍ത്താവിന് ഒരു പേരാണ്. രൂപ് ചന്ദ്. റെഡ് ലൈറ്റ് ഏരിയ ആണിത്. സെന്‍സസിനിടെ മിക്ക സ്ത്രീകളും ഭര്‍ത്താവിന്റെയും തങ്ങളുടെ കുട്ടികളുടെയും അച്ഛന്റെയും പേര് രൂപ്ചന്ദ് എന്നാണ് പറഞ്ഞത്.
ലൈംഗികതൊഴിലാളികളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഇവര്‍ക്ക് പലര്‍ക്കും ഭര്‍ത്താക്കന്‍മാരില്ല. അതിനാല്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സെന്‍സസിന്റെ ഭാഗമായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഭര്‍ത്താക്കന്‍മാരുടെ പേര് എന്ത് പറയും എന്നത് ചോദ്യചിഹ്നമായി മാറി. അങ്ങനെയാണ് ഇവര്‍ രൂപ് ചന്ദ് എന്ന് പറഞ്ഞത്. ചിലര്‍ തങ്ങളുടെ പിതാവിന്റെ പേരായും മകന്റെ പേരായും പറഞ്ഞത് രൂപ് ചന്ദ് എന്നായിരുന്നു.
രൂപ്ചന്ദ് ആരാണെന്ന് തിരക്കിയപ്പോഴാണ് അത് ഒരാളുടെ പേരല്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. പണത്തിന് പറയുന്ന പേരാണ് രൂപ്ചന്ദ്. അതാണ് തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ പേരായി നല്‍കിയതെന്ന് ജാതി സെന്‍സസിനായി വിവരങ്ങള്‍ ശേഖരിക്കുന്ന അദ്ധ്യാപകന്‍ രാജീവ് രാകേഷ് പറഞ്ഞു. അവര്‍ തങ്ങളുടെ ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്നത് പണത്തെയാണ്. അതു കൊണ്ടാണ് ഭര്‍ത്താവിന്റ് പേര് വരുന്ന കോളത്തില്‍ രൂപ് ചന്ദ് എന്നെഴുതാന്‍ തീരുമാനിച്ചത്.