വനിതാ സുഹൃത്തിനെ പൈലറ്റ് സല്‍ക്കരിച്ച വിമാനത്തിലെ മുഴുവന്‍ ജോലിക്കാരും പുറത്ത്

ന്യൂദല്‍ഹി- വനിതാ സുഹൃത്തിനെ പൈലറ്റ് കോക്പിറ്റിലേക്ക് വിളിച്ച് കയറ്റിയ സംഭവത്തില്‍ ദുബായ്-ദല്‍ഹി വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ജോലിക്കാരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ സിവില്‍ ഏവിയേഷന്‍ ഡരക്ടറേറ്റ് ജനറല്‍ (ഡി.ജി.സി.എ) എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കി.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്ലാ ജീവനക്കാരേയും മാറ്റിനിര്‍ത്താനാണ് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഇക്കണോമി ക്ലാസില്‍ ടിക്കറ്റെടുത്തിരുന്ന കൂട്ടുകാരിയെ ബിസിനസ് ക്ലാസിലേക്ക് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പൈലറ്റ് കോക്പിറ്റിലേക്ക് കയറ്റിയത്. വനിതാ പൈലറ്റ് ഒരു മണിക്കൂറോളം കോക്പിറ്റില്‍ ചെലവഴിച്ചുവെന്നും മദ്യവും തലയണകളും നല്‍കിയിരുന്നുവെന്നും ജോലിക്കാരില്‍ ഒരാള്‍ ഡി.ജി.സി.എക്ക് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News