പാലക്കാട് - വന്ദേഭാരത് എക്സ്പ്രസിന്റെ ജനാലയില്‍ കോണ്‍ഗ്രസുകാര്‍ വി.കെ ശ്രീകണ്ഠന് എം പിയുടെ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ ആര്.പി.എഫ് കേസെടുത്തു. യുവമോര്‍ച്ചാ ഭാരവാഹി ഇ.പി നന്ദകുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം തന്റെ പോസ്റ്റര്‍ ട്രെയിനില്‍ ഒട്ടിച്ചതല്ലെന്നും മറിച്ച് മഴ വെള്ളം വീണ ഭാഗത്ത് വെച്ചതാണെന്നുമാണ് വി.കെ ശ്രീകണ്ഠന് എം.പിയുടെ നിലപാട്. ട്രെയിനിന്റെ സാധനസാമഗ്രികള്‍ നശിപ്പിക്കുക, റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ച് കടക്കുക, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഷൊര്‍ണൂര്‍ ആര് പി എഫ് കേസെടുത്തിരിക്കുന്നത്.