ബറേലി- ഉത്തര്‍പ്രദേശില്‍ പോലീസ് സാന്നിധ്യത്തില്‍ വെടിവെച്ച് കൊലപ്പെടുത്തിയ മുന്‍ എം.പിയും ക്രിമിനല്‍ കേസ് പ്രതിയുമായ അതീഖ് അഹമ്മദിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ ബറേലിയിലാണ് റാജിക് അലി എന്നയാള്‍ അറസ്റ്റിലായത്.
ഈ മാസാദ്യം കൊലപ്പെട്ട അതീഖിനേയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനേയും പ്രകീര്‍ത്തിക്കുന്നതായിരുന്നു പോസ്റ്റ്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ പോലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ബിതാരി ചെയിന്‍പുര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ അശ്വനി കുമാര്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത അലിയെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)