ഹായില്‍- കെ എം സി സി ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഈദ് ഇശല്‍ സംഘടിപ്പിക്കുന്നു. നാളെ ബുധനാഴ്ച വൈകുന്നേരം 4:30 മുതല്‍ നുഗ്രയിലെ മസ്ജിദ് ശുഹദക്ക് സമീപത്തെ ഖസര്‍ മലിക്കിയില്‍ പാട്ടും കഥയും ചരിത്രവും കോര്‍ത്തിണക്കി കൊണ്ടുള്ള പരിപാടി ഗായകന്‍ നവാസ് പാലേരി നയിക്കും. ഹായിലിലെ കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കുന്ന മാപിളപ്പാട്ടുമുണ്ടാകും.
കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയും ഒരുക്കിയിട്ടുണ്ടെന്ന് കെ എം സി സി ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബഷീര്‍ മാള, ജനറല്‍ സെക്രട്ടറി ഹുസൈന്‍ വടുതല, കോര്‍ഡിനേറ്റര്‍ നൗഷാദ് യുകെ ഓമശ്ശേരി , ബാപ്പു എസ്‌റ്റേറ്റ് മുക്ക് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)