സോഷ്യല്‍ മീഡിയയില്‍ വ്യാജമായിട്ടുള്ളതൊന്നും ഇനി പോസ്റ്റ് ചെയ്യരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണിത്. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വ്യാജവാര്‍ത്തകള്‍, സന്ദേശങ്ങള്‍, വിവരങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുചെയ്യുന്നത് ഒഴിവാക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു. ഇങ്ങനെ വ്യാജവാര്‍ത്തകളും മറ്റും പ്രചരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.