Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുഡാനിൽ ഈജിപ്ഷ്യൻ എംബസി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ജിദ്ദ - ഖാർത്തൂം ഈജിപ്ഷ്യൻ എംബസി അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് അറ്റാഷെ മുഹമ്മദ് അൽഗറാവി സുഡാൻ സൈന്യവും റാപിഡ് സപ്പോർട്ട് ഫോഴ്‌സസും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സുഡാനിലെ ഈജിപ്ഷ്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ദൗത്യങ്ങൾ നിരീക്ഷിക്കാൻ താമസസ്ഥലത്തു നിന്ന് ഖാർത്തൂം ഈജിപ്ഷ്യൻ എംബസിയിലേക്ക് പോകുംവഴിയാണ് നയതന്ത്ര ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. ഖാർത്തൂം ഈജിപ്ഷ്യൻ എംബസി അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് അറ്റാഷെ കൊല്ലപ്പെട്ടതിൽ സൗദി വിദേശ മന്ത്രാലയം ഈജിപ്തിനെ അനുശോചനം അറിയിച്ചു. 
സൈനിക നടപടികൾ വേഗത്തിൽ നിർത്തണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും സംഘർഷം മൂർച്ഛിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സുഡാൻ ജനതയുടെ ആർജിത നേട്ടങ്ങൾ കാത്തുസൂക്ഷിക്കാൻ ജനതയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും നേരത്തെയുണ്ടാക്കിയ ഫ്രെയിംവർക്ക് കരാർ എല്ലാ കക്ഷികളും പാലിക്കണമെന്നും സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. ഖാർത്തൂം ഈജിപ്ഷ്യൻ എംബസി അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് അറ്റാഷെയുടെ മരണത്തിൽ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവിയും അനുശോചനം അറിയിച്ചു. 

Latest News