Sorry, you need to enable JavaScript to visit this website.

ഓപ്പറേഷന്‍ കാവേരിക്ക് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രി വി.മുരളീധരന്‍ ജിദ്ദയില്‍

ജിദ്ദ- സംഘര്‍ഷം തുടരുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള കാവേരി രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ജിദ്ദയിലെത്തി.

സൈന്യവും അര്‍ധ സേനാ വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരി തിങ്കളാഴ്ചയാണ് ആരംഭിച്ചത്. 500 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി പോര്‍ട്ട് ഓഫ് സുഡാനില്‍ എത്തിച്ചേര്‍ന്നതായി വിദേശ കാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചിരുന്നു. ഇവരില്‍ 278 പേര്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലില്‍ ജിദ്ദയിലേക്ക് പുറപ്പെട്ടു. കൂടുതല്‍ ഇന്ത്യക്കാര്‍ പോര്‍ട്ട് സുഡാനിലേക്ക് വന്നു കൊണ്ടിരിക്കയാണ്.

സുഡാനില്‍നിന്ന് വിവിധ രാജ്യക്കാര്‍ ജിദ്ദയിലേക്ക് വന്നു കൊണ്ടിരിക്കയാണ്. ഇന്ത്യക്കും സൗദിക്കും പുറമെ, 12 രാജ്യക്കാര്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
ഐ.എന്‍.എസ് സുമേധയില്‍ ജിദ്ദയിലെത്തിക്കുന്ന ഇന്ത്യക്കാര്‍ ഇവിടെനിന്ന് വ്യോമസേനാ വിമാനത്തിലാണ് നാട്ടേലിക്ക് തിരിക്കുക. ഓപ്പറേഷന്‍ കാവേരിക്ക് മന്ത്രി വി.മുരളീധരനാണ് നേതൃത്വം നല്‍കുകയെന്ന് കൊച്ചിയില്‍ യുവം പരിപാടിയില്‍ സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിരുന്നു.

 

 

 

Latest News