Sorry, you need to enable JavaScript to visit this website.

മോഡീ, നിങ്ങൾക്ക് നൽകിയ വാക്ക് ഞാൻ പാലിക്കും-ഉണ്ണി മുകുന്ദൻ

കൊച്ചി- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടതും അദ്ദേഹവുമായി മുക്കാൽ മണിക്കൂറോളം സംസാരിച്ചതുമാണ് ജീവിതത്തിലെ ഏറ്റവും വലിയ സംഭവമെന്ന് സംഘ്പരിവാർ അനുകൂല സിനിമാ താരം ഉണ്ണി മുകുന്ദൻ. തിങ്കളാഴ്ച കൊച്ചിയിലെത്തിയ മോഡിയെ ഹോട്ടലിൽ എത്തി സന്ദർശിച്ച ശേഷമാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം പറഞ്ഞത്. മോഡി നൽകിയ ഉപദേശം ഒരിക്കലും മറക്കില്ലെന്നും എല്ലാം പ്രാവർത്തികമാക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽനിന്നുള്ള ഏറ്റവും മികച്ച കുറിപ്പാണ് ഇത് എന്ന ആമുഖത്തോടെയാണ് ഉണ്ണി മുകുന്ദൻ തുടങ്ങിയത്. 
ഉണ്ണി മുകുന്ദന്റെ വാക്കുകൾ: 
ഈ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച പോസ്റ്റ് ഇതാണ്. നന്ദി സർ, നിങ്ങളെ 14 വയസ്സുള്ളപ്പോൾ ദൂരെ കാണുകയും ഒടുവിൽ നിങ്ങളെ കണ്ടുമുട്ടുകയും ചെയ്തതിന്റെ സന്തോഷത്തിൽനിന്നും അമ്പരപ്പിൽനിന്നും ഞാൻ ഇതുവരെ മുക്തനായിട്ടി്‌ല. വേദിയിലെ നിങ്ങളുടെ 'കേം ചോ ഭൈല' അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു. എനിക്ക് നിങ്ങളെ കാണണം, ഗുജറാത്തിയിൽ സംസാരിക്കണം എന്നത് ഒരു വലിയ സ്വപ്നമായിരുന്നു. ഇന്നത് ഇത് പൂർത്തിയായി. ഇതൊരു മികച്ച വഴിയായിരുന്നു. നിങ്ങളുടെ സമയത്തിന്റെ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ്. നിങ്ങൾ എന്നോട് പറഞ്ഞ ഒരു വാക്ക് ഞാൻ ഒരിക്കലും മറക്കില്ല... എല്ലാ ഉപദേശങ്ങളും പ്രാവർത്തികമാക്കുകയും നടപ്പിലാക്കുകയും ചെയ്യും-ഉണ്ണി മുകുന്ദൻ പറഞ്ഞു.


 

Latest News