Sorry, you need to enable JavaScript to visit this website.

അഞ്ച് യുവതികളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച പ്രവാസി ബി.ജെ.പിക്കാരന്‍ കുറ്റക്കാരന്‍

മെല്‍ബണ്‍-അഞ്ച് കൊറിയന്‍ സ്ത്രീകളെ മയക്കുമരുന്ന് നല്‍കിയ ശേഷം ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖനായ ബാലേഷ് ധന്‍ഖറിനെയാണ് സിഡ്‌നിയില്‍ അഞ്ച് കൊറിയന്‍ സ്ത്രീകളെ മയക്കുമരുന്ന് നല്‍കിയ ശേഷം ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. രാഷ്ട്രീയ സ്വാധീനമുള്ള ഇയാള്‍ അഞ്ച് കൊറിയന്‍ സ്ത്രീകളെ കെണിയിലാക്കി മയക്കുമരുന്ന് നല്‍കി തളര്‍ത്തിയ ശേഷം ബലാത്സംഗം ചെയ്തുവെന്ന് സിഡ്‌നി ഡൗണിംഗ് സെന്ററിലെ  ഡിസ്ട്രിക്ട് കോടതി ജൂറി വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ 'ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി'യുടെ മുന്‍ നേതാവായിരുന്നു ഇയാളെന്ന് സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ബെഡ്‌സൈഡിലെ അലാറം ക്ലോക്കിലും ഫോണിലും ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച് ധന്‍ഖര്‍ തന്റെ ലൈംഗികാതിക്രമങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഡ്‌നിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ബലാത്സംഗ വീരനെന്നാണ്  ബാലേഷ് ധന്‍ഖറിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.  തനിക്കെതിരെയുള്ള 39 ആരോപണങ്ങളില്‍ ഓരോന്നിലും കുറ്റക്കാരനാണെന്ന് ജൂറി ഫോര്‍മാന്‍ പറഞ്ഞപ്പോള്‍ ഡാറ്റാ വിദഗ്ധനായ ധന്‍ഖര്‍ പൊട്ടിക്കരഞ്ഞു. ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും  ജഡ്ജി മൈക്കല്‍ കിംഗ് വിസമ്മതിച്ചു. ഒടുവില്‍ ധന്‍ഖറിനെ ഉദ്യോഗസ്ഥര്‍ വിലങ്ങണിയിച്ച് കൊണ്ടുപോയി. 43 കാരനായ ധന്‍ഖറിനെ മെയ് മാസത്തില്‍ വീണ്ടും കോടതിയില്‍ ഹാജരാക്കുംം.  വര്‍ഷാവസാനം ശിക്ഷ വിധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍  പിന്തുണച്ചെത്തിയ ധന്‍ഖറിന്റെ ഭാര്യയും പലപ്പോഴും കരഞ്ഞു.
വിവാഹേതര ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് തനിച്ചായതിനാല്‍ താന്‍ സ്ത്രീകളോട് കള്ളം പറഞ്ഞെന്ന് വിശദീകരിക്കുന്നതിനിടെയാണ് ധന്‍ഖര്‍ കരഞ്ഞത്. .
2018ല്‍ മറ്റ് സ്ത്രീകളുമൊത്തുള്ള ധന്‍ഖറിന്റെ ഡസന്‍ കണക്കിന് വീഡിയോകള്‍ പോലീസ് കണ്ടെത്തിയിരുന്നു. വീഡിയോകള്‍ ഫോള്‍ഡറുകളിലാക്കി ഓരോന്നിനും ഒരു കൊറിയന്‍ സ്ത്രീയുടെ പേര് നല്‍കിയിരുന്നു. അബോധാവസ്ഥയിലുള്ള സ്ത്രീകളുടെ ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോക്ക് 95 മിനിറ്റ ദൈര്‍ഘ്യമുണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News