ന്യൂദല്‍ഹി - നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും ഇക്കാര്യം ഭരണഘടനയുടെ അനുച്ഛേദം 200ല്‍ വ്യക്തമാക്കുന്നുണ്ടന്നും സൂപ്രീം കോടതി. എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നുള്ള ഭരണഘടന നിര്‍ദേശം പ്രധാനമാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവര്‍ മനസ്സില്‍ സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു. സംസ്ഥാന നിയമസഭ പാസാക്കിയ പത്തു ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് പി.എസ്. നരസിംഹയുടെയും ബെഞ്ചാണ് ഇത് സംബന്ധിച്ച് നിരീക്ഷണം നടത്തിയത്. എല്ലാ ബില്ലുകള്‍ക്കും ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഹര്‍ജി കോടതി തള്ളി.