കോഴിക്കോട് - എട്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്കു ഇരുപത് വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും. മുക്കം മൈസൂർമല പാറത്തോട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സ്‌കറിയ (46) ക്കു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ പോക്‌സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. 2016 ൽ ആണ് കേസ് ആസ്പദമായ സംഭവം, പ്രതിയുടെ വീട്ടിൽ വച്ചും, കുട്ടിയുടെ വീടിനടുത്തുള്ള പുഴയിൽ വച്ചും പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി പിന്നീട് കൗൺസിലറോട് പീഡന വിവരം പറയുക ആയിരുന്നു.
പെരുവണ്ണമൂഴി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ ഹസ്സൻ എ കെ, സർക്കിൾ ഇൻസ്‌പെക്ടർ അരുൺദാസ് പി എന്നിവർ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി. ജെതിൻ ഹാജരായി.