ബംഗളൂരു- തന്നെ ഹിന്ദുവിരുദ്ധനാക്കി വ്യാജ പ്രചാരണം നടത്തിയാണ് ബി.ജെ.പി കര്‍ണാടകയില്‍ അധികാരത്തില്‍വന്നതെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ഇത്തവണ ജനങ്ങള്‍ ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ വിശ്വസിക്കില്ലെന്നും അവര്‍ക്ക് സത്യം അറിയാമെന്നും സിദ്ധരാമയ്യ പറഞ്ഞു.
മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്ന് പി ടി ഐ വീഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ആരോഗ്യകരമായ മത്സരമാണെങ്കില്‍ അതില്‍ കുഴപ്പമൊന്നുമില്ല. ഡികെ ശിവകുമാറിന് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതില്‍ തെറ്റില്ല. ഞാന്‍ മുഖ്യമന്ത്രി സ്ഥാനമോഹിയായാലും കുഴപ്പമില്ല. ആത്യന്തികമായി പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ തീരുമാനമെടുക്കുമെന്നും ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ ജനങ്ങള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് പുറത്തേക്കുള്ള വാതില്‍ കാണിക്കാന്‍ തയാറെടുത്തിരിക്കയാണെന്ന് പറഞ്ഞ സിദ്ധരാമയ്യ അഞ്ച് വര്‍ഷം മുമ്പ് ചെയ്തതുപോലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ കാവി സംഘടനയ്ക്ക് കഴിയില്ലെന്ന് അവകാശപ്പെട്ടു.
2013ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജനങ്ങളില്‍ നിന്ന് വ്യക്തമായ ജനവിധി ലഭിച്ചിരുന്നു. 2013 നും 2018 നും ഇടയില്‍ ഞങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഞാന്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും സവര്‍ണ്ണര്‍ക്കും എതിരാണെന്നും ഹിന്ദു ധര്‍മ്മത്തിനെതിരാണെന്നും അവര്‍ പ്രചരിപ്പിച്ചു. ഇപ്രാവശ്യം പ്രചരണം ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ഇത്തവണ ബിജെപ ഹിന്ദു രാഷ്ട്രത്തെക്കുറിച്ചോ ഹിന്ദു ധര്‍മ്മത്തെക്കുറിച്ചോ അധികം സംസാരിക്കാത്തത്. പണത്തിന്റെ ശക്തിയില്‍ വിജയിക്കാമെന്നാണ് ഇത്തവണ ആഗ്രഹിക്കുന്നതെങ്കിലം അത് നടപ്പില്ല. തെറ്റായ പ്രചരണങ്ങളിലൂടെ 2018ലെ തെരഞ്ഞെടുപ്പില്‍ ജനവിധി അനുകൂലമാക്കാന്‍ കഴിഞ്ഞതുപോലെ ബിജെപിക്ക് ഇത്തവണ സാധ്യമല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)