Sorry, you need to enable JavaScript to visit this website.

ബ്രസീല്‍ ക്യാപ്റ്റന്റെ കൈപിടിക്കാന്‍ മെസ്സി ഫാനായ തമിഴ് പെണ്‍കുട്ടിയും

മോസ്‌കോ- ലോകമൊട്ടാകെ അര്‍ജന്റീന ഫാന്‍സ് നിരാശയിലാണ്. ദുരന്തസമാനമായ കഴിഞ്ഞ ദിവസത്തെ തോല്‍വി ഇനിയും പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. എന്നാല്‍ ഇതൊന്നും കടുത്ത മെസ്സി ഫാനായ തമിഴാനാട്ടുകാരി പെണ്‍കുട്ടി നതാനിയ ജോണിനെ അലട്ടുന്നില്ല. അര്‍ജന്റീന ഫാന്‍സിന്റെ ചിര വൈരികളായ ബ്രസീല്‍ ടീം ഇന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ കളത്തിലിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയുടെ കൈപിടിച്ച് കളിക്കളത്തിലേക്ക് ആനയിക്കുക 11-കാരി നതാനിയ ആയിരിക്കും. മെസ്സി ഫാനാണെങ്കിലും ബ്രസീല്‍ ക്യാപ്റ്റന്റെ കൈപ്പിടിച്ച് കളത്തിലിറങ്ങാന്‍ നതാനിയയ്ക്ക് ഒരു സങ്കോചവുമില്ല. മെസ്സിയുടെ പല പോസിലുള്ള ചിത്രങ്ങല്‍ മാത്രം പതിച്ച് 17 നോട്ട്ബുക്കുകളും ഈ അര്‍ജന്റീന ഫാനിന്റെ കൈവശമുണ്ട്.

ഫിഫയുടെ ഓഫീഷ്യല്‍ ബോള്‍  കാരിയറാണ് ഈ ആറാം ക്ലാസുകാരി തമിഴ് പെണ്‍കുട്ടി. ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ റിഷി വാലി സ്‌കുള്‍ വിദ്യാര്‍ത്ഥിയായ നതാനിയ ഫിഫയുടെ സ്്‌പോണ്‍സറായ കൊറിയന്‍ കാര്‍ കമ്പനി കിയ നടത്തിയ ഒരു മത്സരം വിജയച്ചാണ് ലോകകപ്പിന് ബോള്‍ കാരിയറായി റഷ്യയിലെത്തിയത്. കര്‍ണാടകയില്‍ നിന്നുള്ള പത്തു വയസ്സുകാരന്‍ റിഷി തേജ് എന്ന വിദ്യാര്‍ത്ഥിയും റഷ്യയിലെത്തിയിട്ടുണ്ട്.

നതാനിയ ഒരു ഫുട്‌ബോള്‍ കളിക്കാരി കൂടിയാണ്. സ്‌കൂള്‍ ടീമില്‍ അംഗമാണ്. ഡ്രിബ്ലിംഗ്, ജഗ്ലിങ്, പെനല്‍ട്ടി ഷൂട്ടൗട്ട് എന്നിവയിലെ കഴിവ് പരിശോധിച്ചാണ് തെരഞ്ഞെടുപ്പക്കപ്പെട്ടത്. 


 

Latest News