അൽബാഹയിൽ മലമുകളിൽ കുടുങ്ങിയ സംഘത്തെ രക്ഷിച്ചു

പ്രതീകാത്മക ചിത്രം

അൽബാഹ - അൽബാഹ പ്രവിശ്യയിൽ പെട്ട അൽഹജ്‌റയിലെ അൽസഅ്ബറ മലമുകളിൽ കുടുങ്ങിയ മൂന്നു പേരെ സിവിൽ ഡിഫൻസും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് രക്ഷിച്ചു. മലമുകളിൽ കയറിയ സംഘം തിരിച്ചിറങ്ങാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. ഇതേ കുറിച്ച് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. സംഘത്തിൽ ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
 

Latest News