ദമാം - മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കി എതിർ ദിശയിൽ കാറോടിച്ച യുവാവിനെ അറസ്റ്റ് ചെയ്യാൻ ശ്രമങ്ങൾ തുടരുന്നതായി കിഴക്കൻ പ്രവിശ്യ ട്രാഫിക് പോലീസ് അറിയിച്ചു. എതിർ ദിശയിൽ കാറോടിക്കുകയും കാറിന്റെ അടയാളങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെക്ക് പോയിന്റിൽ നിർത്താൻ കൂട്ടാക്കാതെ രക്ഷപ്പെടുകയും ചെയ്ത യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമ ലംഘകന്റെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്റ്റ് ചെയ്ത ശേഷം ഗതാഗത നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകൾ പ്രഖ്യാപിക്കാൻ യുവാവിനെ പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്നും കിഴക്കൻ പ്രവിശ്യ ട്രാഫിക് പോലീസ് അറിയിച്ചു. യുവാവ് ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.