പട്ന- മോഡി കുടുംബപ്പേരുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിഹാർ കോടതിയിൽ ഹജാരാകണമെന്ന ഉത്തരവ് പട്‌ന ഹൈക്കോടതി മേയ് 15 വരെ സ്‌റ്റേ ചെയ്തു.
ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോഡി ഫയല്‍ ചെയ്ത കേസില്‍ പട്‌ന കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവാണ് രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ പട്‌ന ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സൂറത്ത് കോടതിയില്‍ വിചാരണ നടക്കുന്നതിനാല്‍ മറ്റു കീഴ്‌ക്കോടതികളിലെ എല്ലാ നടപടികളും സ്റ്റേ ചെയ്തിരിക്കയാണെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ പറഞ്ഞു.
സൂറത്ത് കോടതിയില്‍ വിചാരണയിലിരിക്കുന്ന വിഷയത്തില്‍ മറ്റൊരു കോടതിയില്‍ വേറൊരു വിചാരണ നടത്താന്‍ കഴിയില്ലെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്തതെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ വീരേന്ദ്ര റാത്തോഡ് പറഞ്ഞു. സൂറത്ത് കോടതിയില്‍ അടുത്ത വാദം മെയ് 15 നാണ്. അതുവരെ എല്ലാ കീഴ്‌ക്കോടതി നടപടികളും സ്‌റ്റേ ചെയ്തു. കോടതി രാഹുലിന്റെ അപേക്ഷ സ്വീകരിക്കുകയും ഇളവ് നല്‍കുകയും ചെയ്തുവെന്നും പട്‌നയിലെ കീഴ്‌ക്കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)