കൊളംബസ്(യു എസ് എ) - പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് തീപ്പിടിച്ചെങ്കിലും അടിയന്തരമായി നിലത്തിറക്കാന്‍ കഴിഞ്ഞതിനാല്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊളംബസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അരിസോണയിലെ ഫീനിക്‌സിലേക്ക് പറന്നുയര്‍ന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് വിമാനത്തിലാണ് പറന്നുയര്‍ന്ന് 40 മിനിറ്റിനുള്ളില്‍ എഞ്ചിന്‍ ഭാഗത്ത് പക്ഷി ഇടിച്ചത്. ഇതിന് തൊട്ടു പിന്നാലെ വിമാനത്തിന്റെ ഒരു ചിറകില്‍ നിന്നും തീ ഉയരുകയുും ചെയ്തു. ധൈര്യം സംഭരിച്ച പൈലറ്റ് വിമാനം തിരിച്ച കൊളംബസ് വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി ഇറക്കുകയായിരുന്നു. വിമാനം കത്തി നശിക്കുന്നതിന് മുന്‍പ് ലാന്‍ഡിംഗ് നടത്താന്‍ കഴിഞ്ഞതിനാലാണ് യ്ത്രക്കാര്‍ രക്ഷപ്പെട്ടത്.