ന്യൂദല്‍ഹി - സ്വവര്‍ഗ വിവാഹ ഹര്‍ജികളില്‍ കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ രംഗത്ത്. സ്വവര്‍ഗ വിവാഹം നഗര വരേണ്യ വര്‍ഗ്ഗത്തിന്റെ ആശയമാണെന്നും സ്വവര്‍ഗ വിവാഹ വിഷയത്തില്‍ സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജികളുടെ പരിഗണനാ സാധുത പരിശോധിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബാര്‍ കൗണ്‍സിലും എതിര്‍പ്പുമായി എത്തിയിട്ടുള്ളത്. സ്വവര്‍ഗ വിവാഹത്തിന് ഇന്ത്യയിലെ 99.99 ശതമാനം ആളുകളും എതിരാണെന്നും നിയമ നിര്‍മ്മാണ സഭ കൈകാര്യം ചെയ്യേണ്ട വിഷയമായതിനാല്‍ കോടതികള്‍ നിയമ നിര്‍മ്മാണ സഭകളുടെ അധികാരത്തില്‍ കൈകടത്തുന്നത് ഉചിതമല്ലെന്നുമാണ് ബാര്‍ കൗണ്‍സിലിന്റെ വാദം. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.വിവാഹമെന്ന ആശയത്തിന്റെ അന്തസത്ത തകര്‍ക്കുന്ന പുതിയ ഒരു സാമൂഹ്യക്രമം സ്യഷ്ടിയ്ക്കുന്ന വിഷയം പരിഗണിയ്ക്കാന്‍ സുപ്രീം കോടതിയ്ക്ക് അധികാരമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നത്. സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യുകയുമുണ്ടായി.