Sorry, you need to enable JavaScript to visit this website.

താനൂർ സ്വദേശി നാസർ ജിസാനിൽ നിര്യാതനായി

ജിസാൻ- ജിസാനിലെ ആദ്യകാല പ്രവാസി, മലപ്പുറം ജില്ലയിലെ താനൂർ സ്വദേശി നാസർ മുതുകയിൽ(48) മഹ്ബൂജിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നേരത്തെ ജിസാനിലെ ബെയ്ഷിൽ 'അമാന ബൂഫിയ' യിൽ  സഹോദരൻ സിദ്ദീഖുമൊത്ത് നിരവധി കാലം ജോലി ചെയ്തിരുന്നു. മഹ്ബൂജിലെ ബഖാല ജോലിക്കിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടനെ ജിസാൻ ഉമൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബെയ്ഷ് കെ.എം.സി.സി മുൻ സെക്രട്ടറിയായിരുന്നു നാസർ. ഭാര്യയും നാല് മക്കളുമുണ്ട്.
ആറ് മാസം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയെത്തിയത്. ബെയ്ഷ് കെ.എം.സി.സി വൈസ് പ്രസിഡന്റ് സിദ്ദീഖ് താനൂർ സഹോദരനാണ്. താനൂർ പനങ്ങാട്ടൂർ സ്വദേശി മുതുകയിൽ മുഹമ്മദ്-കദീജ ദമ്പതികളുടെ പുത്രനാണ്.മൃതദേഹം ഇവിടെ മറവ് ചെയ്യാനുള്ള ശ്രമങ്ങൾ ജിസാൻ കെ.എം.സി.സി.പ്രസിഡന്റ് ഹാരിസ് കല്ലയി, സെക്രട്ടറി ശംസു പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
 

Latest News