Sorry, you need to enable JavaScript to visit this website.

അര്‍ജന്റീന ഇനി എന്തു ചെയ്യണം?

അര്‍ജന്റീനയുടെയും ലിയണല്‍ മെസ്സിയുടെയും ലോകകപ്പ് സ്വപ്‌നം തുലാസിലാണ്. രണ്ടു കളിയില്‍ വെറും ഒരു പോയന്റാണ് അവരുടെ സമ്പാദ്യം. മൈനസ് മൂന്ന് ഗോള്‍വ്യത്യാസവും. നൈജീരിയയുമായാണ് കളി ബാക്കിയുള്ളത്. നൈജീരിയയെ വലിയ വ്യത്യാസത്തില്‍ തോല്‍പിച്ചാലേ അര്‍ജന്റീനക്ക് പ്രതീക്ഷയുള്ളൂ എന്ന് ഒറ്റവാക്കില്‍ പറയാം. എന്നാല്‍ മറ്റു ഫലങ്ങളെ കൂടി ആശ്രയിച്ചാവും ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ നോക്കൗട്ടിലേക്ക് മുന്നേറണമോ നാട്ടിലേക്ക് മടങ്ങണമോ എന്ന് തീരുമാനിക്കാന്‍.


അവസാന കളിയില്‍ നൈജീരിയയെ അര്‍ജന്റീന നല്ല വ്യത്യാസത്തിന് തോല്‍പിക്കുമെന്നതിന് അനുസരിച്ചാണ ഈ കണക്കിലെ കളികളെല്ലാം. ഇല്ലെങ്കില്‍ ഒരു കളിയുമില്ല. നേരെ വിമാനത്താവളത്തിലേക്ക് പോവാം



ക്രൊയേഷ്യ രണ്ട് കളിയില്‍ ആറ് പോയന്റുമായി പ്രി ക്വാര്‍ട്ടറിലെത്തിക്കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റു മൂന്നു ടീമുകളില്‍ രണ്ടെണ്ണം പുറത്താവും. അര്‍ജന്റീനക്ക് പരമാവധി കിട്ടുക നാല് പോയന്റാണ്. അതിന് നൈജീരിയയെ തോല്‍പിക്കണം. എന്നാല്‍ ഇന്ന് നൈജീരിയയെ തോല്‍പിക്കുകയും ക്രൊയേഷ്യയുമായി അവസാന ലീഗ് മത്സരത്തില്‍ സമനില നേടുകയും ചെയ്താല്‍ ഐസ്‌ലന്റിന് പ്രി ക്വാര്‍ട്ടറിലെത്താന്‍ വലിയ സാധ്യതയുണ്ട്. അവര്‍ക്ക് അഞ്ച് പോയന്റാവും. നൈജീരിയയെ എത്ര ഗോളിന് തോല്‍പിച്ചാലും അര്‍ജന്റീന പുറത്താവും. 
നൈജീരിയയുടെ സാധ്യതകള്‍ ഇങ്ങനെയാണ്. അവര്‍ക്ക് പോയന്റില്ല. എന്നാല്‍ രണ്ടു കളി ബാക്കിയുണ്ട്. ഐസ്‌ലന്റിനും അര്‍ജന്റിനക്കുമെതിരെ.
ഇന്ന് ഐസ്‌ലന്റിനെ തോല്‍പിച്ചാല്‍ അവര്‍ക്ക് പ്രതീക്ഷ മുളക്കും. അവസാന കളിയില്‍ അര്‍ജന്റീനയെ എങ്ങനെയും സമനിലയില്‍ തളച്ചാല്‍ മതി. തുല്യ പോയന്റ് വരുമ്പോള്‍ ഗോള്‍വ്യത്യാസമാണ് പരിഗണിക്കുക. ഇവിടെയാണ് അര്‍ജന്റീനയുടെ മൂന്ന് ഗോള്‍ തോല്‍വി അവരെ വേട്ടയാടുക. ക്രൊയേഷ്യയോട് നൈജീരിയ തോറ്റത് രണ്ടു ഗോളിന് മാത്രമാണ്. 
അവസാന കളിയില്‍ നൈജീരിയയെ അര്‍ജന്റീന നല്ല വ്യത്യാസത്തിന് തോല്‍പിക്കുമെന്നതിന് അനുസരിച്ചാണ ഈ കണക്കിലെ കളികളെല്ലാം. ഇല്ലെങ്കില്‍ ഒരു കളിയുമില്ല. നേരെ വിമാനത്താവളത്തിലേക്ക് പോവാം. 

Latest News