ഹൈദരാബാദ്- തെലങ്കാന യഥാര്‍ഥത്തില്‍ ഭരിക്കുന്നത് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസിയാണെന്നും ഭാരത് രാഷ്്ട്ര സമിതിയോ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവോ അല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രംഗറെഡ്ഢി ജില്ലയിലെ ചെവെല്ലെ ടൗണില്‍ വിജയ സങ്കല്പ സഭ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ആര്.എസ് സര്‍ക്കാരിനെ പുറന്തള്ളാന്‍ അമിത് ഷാ ആഹ്വാനം ചെയ്തു. ബി.ജെ.പി അധികാരത്തില്‍വന്നാല്‍ മുസ്ലിംകള്ക്കുള്ള സംവരണം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി തെലങ്കാന പ്രസിഡന്‍് ബണ്ടി സഞ്ജയ് , കേന്ദ്ര മന്ത്രി കിഷന് റെഡ്ഢി എന്നിവരും പങ്കെടുത്തു.
In an all out attack on BRS, @Amitshah at Chevella said countdown for downfall of KCR regime started #Telangana Assembly elections 2023 is trailer to Loksabha 2024 elections
— Naveena Ghanate (@TheNaveena) April 23, 2023
Terms renaming BRS as diversion tactic & Laughs at KCR’s dream of being PM
PM seat isn’t vacant pic.twitter.com/FW2HsB7fNJ