Sorry, you need to enable JavaScript to visit this website.

അഴിമതിക്കെതിരെ നടപടിയെടുക്കണമെന്ന് പറയുന്നത് പാർട്ടി വിരുദ്ധമല്ല-സച്ചിൻ പൈലറ്റ്

ജയ്പുർ- ബി.ജെ.പിയുടെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയത് പാർട്ടി വിരുദ്ധമല്ലെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. നിരാഹാര സമരം നടത്തിയതിന് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ നടപടി സ്വീകരിക്കുമെന്ന എസ്.എസ്.രൺധാവെയുടെ പ്രതികരണം ഞെട്ടിച്ചുവെന്നും മുൻ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം നടത്തിയതെന്നും സച്ചിൻ വ്യക്തമാക്കി. മുൻ സർക്കാരിന്റെ അഴിമതികൾക്കെതിരെ നടപടിയെടുക്കാതെ ഞാൻ പിന്മാറില്ല. നിരാഹാര സമരം നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. സത്യം പറയുന്നതും അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദമുയർത്തുന്നതുമാണ് കോൺഗ്രസ് പാർട്ടിയുടെ മൂല്യം. ഈ മൂല്യങ്ങൾ പിന്തുടർന്ന് ഞാൻ ഏപ്രിൽ 11ന് നിരാഹാരം അനുഷ്ഠിച്ചിരുന്നു. അതുകഴിഞ്ഞ രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും സച്ചിൻ വ്യക്തമാക്കി. അഴിമതിക്കാർക്കെതിരെ നടപടിയെടുത്ത് ജനങ്ങൾക്കു കൊടുത്ത വാക്ക് പാലിക്കണം. അഴിമതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നത് എങ്ങനെ പാർട്ടി വിരുദ്ധമാകുമെന്നും സച്ചിൻ പൈലറ്റ് ചോദിച്ചു. മന്ത്രി മഹേഷ് ജോഷിക്കെതിരായ ആരോപണത്തിൽ വിശദമായ അന്വേഷണം വേണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ നടപടിയെടുക്കുന്നതു വരെ സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം തുടരുമെന്നും സച്ചിൻ അറിയിച്ചു. മന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കഴി!ഞ്ഞ ദിവസം രാജസ്ഥാനിൽ യുവാവ് ജീവനൊടുക്കിയിരുന്നു
മുൻ ബി.ജെ.പി സർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷഹീദ് സ്മാരകത്തിലാണ് സച്ചിൻ പൈലറ്റ് നിരാഹാരം നടത്തിയത്. 45,000 കോടി രൂപയുടെ ഖനി അഴിമതിക്കെതിരെ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചായിരുന്നു സംസ്ഥാനത്തു 2018ൽ കോൺഗ്രസ് അധികാരത്തിൽ വന്നതെന്നും സച്ചിൻ ഓർമിപ്പിച്ചിരുന്നു. 

Latest News