ന്യൂദൽഹി- പതിനെട്ടുകൊല്ലത്തെ വൈകാരിക ബന്ധമുണ്ടായിരുന്നു ദൽഹി സെന്ററിലെ വീടുമായിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക്. ആദ്യമായി ലോക്‌സഭയിലേക്ക് അമേഠിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത് മുതൽ ഈ വീട്ടിലാണ് രാഹുൽ താമസിച്ചത്. പതിനെട്ടു വർഷവും എം.പിയായി രാജ്യത്തെ സേവനം ചെയ്തതു മുതൽ ഈ വീട്ടിൽ രാഹുൽ താമസിച്ചു. എം.പി സ്ഥാനത്ത്‌നിന്ന് അയോഗ്യനാക്കിയ വിധി വന്നു ഒരു മാസത്തിനകം തന്നെ രാഹുൽ വീടൊഴിഞ്ഞു. തീർത്തും വൈകാരികമായിട്ടായിരുന്നു ഈ വീട്ടിൽനിന്ന് രാഹുൽ ഒഴിഞ്ഞത്. കുറച്ചു ദിവസമായി വീട്ടിൽനിന്നുള്ള സാധനങ്ങൾ രാഹുൽ മാറ്റിത്തുടങ്ങിയിരുന്നു. ഇന്ന് രാവിലെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ ദൽഹിയിലെ വസതിയിലെത്തി. രണ്ടു വട്ടമാണ് ഇന്ന് പ്രിയങ്ക ഈ വീട്ടിലെത്തിയത്.
രാഹുലിനൊപ്പം പ്രവർത്തിച്ചിരുന്ന ജീവനക്കാരെല്ലാം ബംഗ്ലാവിന്റെ വരാന്തയിൽ നിരന്നുനിന്നു. ശേഷം വീടിന്റെ പ്രധാന വാതിലിന്റെ ഒരു ഭാഗം പ്രിയങ്ക അടച്ചു. പ്രിയങ്ക വാതിൽ അടക്കുന്നത് ജീവനക്കാരുടെ മധ്യത്തിൽനിന്ന് രാഹുൽ നോക്കിനിന്നു. തുടർന്ന് തനിക്ക് ഇരുവശത്തുമായി നിൽക്കുകയായിരുന്ന ജീവനക്കാരോട് കൈ കൂപ്പി രാഹുൽ വാതിലിന് അടുത്തേക്ക് വന്നു. വാതിലിന്റെ മറുപാതി രാഹുലും അടക്കാൻ ശ്രമിച്ചു. ആദ്യശ്രമത്തിൽ സാധിച്ചില്ല. വീണ്ടും വാതിൽ അടച്ച് താക്കോലുപയോഗിച്ച് പൂട്ടി പുറത്തേക്ക് വന്നു. ജീവനക്കാരിൽ ഒരാൾക്ക് ചാവി കൈമാറി രാഹുൽ വീടുവിട്ടിറങ്ങി. അധികം വൈകാതെ രാഹുലിന്റെ പ്രസ്താവനയും വന്നു. ഇത് സത്യം പറഞ്ഞതിന് നൽകേണ്ടി വന്ന വിലയാണ്. ഇന്ത്യക്ക് നന്ദി. ഇന്ത്യക്ക് വേണ്ടി എന്തും സഹിക്കാൻ തയ്യാറാണ്.
हिंदुस्तान की जनता का धन्यवाद...
— Congress (@INCIndia) April 22, 2023
मैं आपके लिए हर कीमत चुकाने को तैयार हूं। pic.twitter.com/Nu6fqkyG3P