മലപ്പുറം - എടവണ്ണയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. എടവണ്ണ സ്വദേശി റിദാന്‍ ബാസിലി(28)ന്റെ മൃതദേഹമാണ് എടവണ്ണ ചെമ്പുകുത്ത് മലയുടെ മുകളില്‍ കണ്ടെത്തിയത്. റിദാന്‍ ബാസിലിന്റെ നെഞ്ചിലടക്കം മൂന്നിടങ്ങളില്‍ വെടിയേറ്റിട്ടുണ്ട്. തലയക്ക് പിന്നില്‍ അടിയേറ്റ് ഗുരുതര പരിക്കും കണ്ടെത്തി. ലഹരി മരുന്ന് സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് റിദാന്‍ ബാസിലിനെ കാണാതായത്. ബന്ധുക്കള്‍ മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നിലമ്പൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.