ജിസാന്‍ - ജിസാന്‍ പ്രവിശ്യയില്‍ പെട്ട ഫൈഫായില്‍ മലമുകളില്‍ ചെങ്കുത്തായ കൊക്കയിലേക്ക് നീണ്ടുകിടക്കുന്ന തുറസ്സായ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരം വിസ്മയമായി. ഫൈഫാക്ക് പടിഞ്ഞാറ് കര്‍ആനിലാണ് ഈ മസ്ജിദുള്ളത്. അതിമനോഹരമായ പ്രകൃതിയിലെ സ്ഥലത്തിന്റെ പ്രത്യേകത കാരണം സൗദിയിലെ ഏറ്റവും പ്രശസ്തമായ മസ്ജിദ് ആണിത്.