Sorry, you need to enable JavaScript to visit this website.

ഒടുവില്‍ സി.ബി.ഐ സത്യപാൽ മാലിക്കിനെയും തേടിയെത്തി, ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

ന്യൂദൽഹി- റിലയൻസ് ജനറൽ ഇൻഷുറൻസ് അഴിമതി നടത്തിയെന്ന കേസിൽ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനോട് ഹാജരാകാൻ സി.ബി.ഐ നോട്ടീസ്. കേസിൽ സാക്ഷിയായി ഏപ്രിൽ 28ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ചില വ്യക്തതകൾക്കായി സെൻട്രൽ ഡൽഹിയിലെ ഏജൻസിയുടെ അക്ബർ റോഡ് ഗസ്റ്റ് ഹൗസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നു. സത്യപാൽ മാലിക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നോട് ചോദ്യം ചെയ്യലിന് വരാൻ അവർ ആവശ്യപ്പെട്ടു. അവർക്ക് ചില കാര്യങ്ങളിൽ വ്യക്തത ആവശ്യമുണ്ട്. ഞാൻ രാജസ്ഥാനിലേക്ക് പോകുകയാണ്. തിരിച്ചെത്തി ഏപ്രിൽ 27 മുതൽ 29 വരെ അവർക്ക് നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. 2018ൽ ജമ്മു കശ്മീർ ഗവർണറായിരിക്കെ വ്യവസായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ കരാർ മാലിക് റദ്ദാക്കിയിരുന്നു.
ജമ്മു കശ്മീർ സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിച്ചതിലെ അഴിമതിയിൽ റിലയൻസ് ജനറൽ ഇൻഷുറൻസ്, ട്രിനിറ്റി റീഇൻഷുറൻസ് ബ്രോക്കേഴ്‌സ് എന്നിവരെയാണ് സി.ബി.ഐ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്.ഐ.ആർ) പ്രതി ചേർത്തിരിക്കുന്നത്. ഇൻഷുറൻസ് സ്‌കീമിൽ തട്ടിപ്പ് നടന്നുവെന്നാരോപിച്ചാണ് മാലിക് കരാര്‍ റദ്ദാക്കിയത്. 
പുൽവാമയിൽ ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിന് ഗുരുതര പിഴവുകൾ സംഭവിച്ചുവെന്നും അതേപറ്റി പറയരുതെന്ന് മോഡി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും മാലിക് വെളിപ്പെടുത്തിയിരുന്നു.
 

Latest News