വന്ദേഭാരത് ഇടിച്ച് തെറിപ്പിച്ച പശു ദേഹത്ത്  വീണ് മുന്‍ റെയില്‍വേ ജീവനക്കാരന്‍ മരിച്ചു 

ജയ്പുര്‍-വന്ദേഭാരത് ഇടിച്ച് തെറിപ്പിച്ച പശു ദേഹത്ത് വീണ് ട്രാക്കില്‍ മൂത്രമൊഴിക്കുകയായിരുന്ന മുന്‍ റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. 23 വര്‍ഷം മുമ്പ് ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രീഷ്യനായി വിരമിച്ച ശിവദയാല്‍ ശര്‍മ്മയാണ് മരിച്ചത്. ആരവലി വിഹാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം. ബുധനാഴ്ച രാവിലെ എട്ടരയോടെ കാളി മോറി ഗേറ്റില്‍ നിന്ന് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിന്‍ ആണ് പശുവിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ പശുവിന്റെ ശരീരത്തിന്റെ ഒരു ഭാഗം 30 മീറ്റര്‍ അകലെ ട്രാക്കില്‍ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാലിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ശിവദയാല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശിവദയാലിന്റെ മൃതദേഹം  ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഇതാദ്യമായല്ല കന്നുകാലികള്‍ ട്രാക്കില്‍ കയറി വന്ദേഭാരത് ഇടിച്ച് അപകടമുണ്ടാകുന്നത്.


 

Latest News