പ്രയാഗ്‌രാജ്- ഉത്തർപ്രദേശിൽ മുന്‍ എം.പിയും ക്രിമിനല്‍ കേസ് പ്രതിയുമായ അതീഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും പോലീസ് സാന്നിധ്യത്തില്‍ കൊല്ലപ്പെട്ട രംഗം പുനഃസൃഷ്ടിച്ച് പ്രത്യേക അന്വേഷണ സംഘം. ഏപ്രില്‍ 15ന് പതിവ് ചെക്കപ്പിനായി ഇരുവരേയും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടവരുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ വേഷമിട്ട മൂന്ന് പേര്‍ വെടിവെച്ചു കൊന്നത്.
അതിനിടെ, മുഖ്യ പ്രതി ലവ്‌ലേശ് തിവാരിയുടെ മൂന്ന് സുഹൃത്തുക്കളെ അന്വേഷണ സംഘം ബാന്‍ഡയില്‍ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘം ഹാമിര്‍പുരിലും കാസ്ഗഞ്ചിലും അന്വേഷണം നടത്തിവരികയാണ്.