ജിദ്ദ - പെരുന്നാള്‍ അവധിക്കാലത്തെ ക തിരക്ക് മുതലെടുത്ത് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ 70 മുതല്‍ 150 ശമാനം വരെ ഉയര്‍ത്തിയതായി ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. സൗദി ടൂറിസ്റ്റുകളില്‍ നിന്ന് ഏറ്റവുമധികം ഡിമാന്റുള്ള ഭൂരിഭാഗം നഗരങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്കുകള്‍ കമ്പനികള്‍ 75 ശതമാനം വരെ ഉയര്‍ത്തിയതായി ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ട്രാവല്‍ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. മറ്റു സെക്ടറുകളിലും വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വ്യത്യസ്ത അനുപാതങ്ങളില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
പെരുന്നാള്‍ അവധിക്കാലത്ത് ഹോട്ടലുകളും ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ എത്തിയവരുടെ കടുത്ത തിരക്കാണ് ട്രാവല്‍ ഏജന്‍സികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ജോര്‍ദാന്‍, ലണ്ടന്‍, ദുബായ്, മാല്‍ദീവ്‌സ് എന്നിവിടങ്ങളിലേക്ക് പോകാനാണ് സൗദി വിനോദ സഞ്ചാരികളില്‍ നിന്ന് ഏറ്റവുമധികം ഡിമാന്റുള്ളത്. കയ്‌റോ, ബഹ്‌റൈന്‍, ഇസ്താംബൂള്‍ എന്നിവിടങ്ങളില്‍ ഹോട്ടല്‍ ബുക്ക് ചെയ്യാനും വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.