ലഖ്‌നൗ-പോലീസ് സാന്നിധ്യത്തില്‍ കൊലപ്പെടുത്തിയ മുന്‍ എം.പി അതീഖ് അഹമ്മദിന്റെ ഖബറിടത്തില്‍ ദേശീയ പതാക പുതപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാജ്കുമാര്‍ സിംഗ് എന്ന റജ്ജുവിനെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
അതീഖ് അഹമ്മദിനെ രക്തസക്ഷിയെന്ന് വിശേഷപ്പിക്കുകയും ഭാരര് രത്‌ന നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത റജ്ജൂവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതീഖ് അഹമ്മദ് അമര്‍രഹേ എന്ന മുദ്രാവാക്യം മുഴക്കിയാണ് റജ്ജു ഖബറിടത്തിലെത്തിയത്.
ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതായി പ്രയാഗ് രാജ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്.
ആസാദ് സ്‌ക്വയര്‍ വാര്‍ഡ് 43 ലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റജ്ജുകുമാറിനെ പുറത്താക്കിയതായാണ് നോട്ടീസില്‍ പറയുന്നത്. അതീഖ് അഹമ്മദിനെ കുറിച്ചുള്ള നിലപാട് റജ്ജുവിന്റെ വ്യക്തിപരമാണെന്നും സ്ഥാനാര്‍ഥിത്വം റദ്ദാക്കിയതായും നോട്ടീസില്‍ പറഞ്ഞു.