പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍

ന്യൂദല്‍ഹി- കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കോവിഡ് സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെറിയ രോഗ ലക്ഷണങ്ങളുള്ള മന്ത്രി വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്. രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
എട്ടു മാസത്തിനിടെ, ഏറ്റവും കൂടിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. 12,591 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകള്‍ 65,286 ആയി വര്‍ധിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡോക്ടര്‍മാരുടെ സംഘം മന്ത്രി രാജ്‌നാഥ് സിംഗിനെ പരിശോധിച്ചതായും വിശ്രമം നിര്‍ദേശിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ദല്‍ഹിയില്‍ ഇന്ത്യന്‍ വ്യോമസേനാ കമാന്‍ഡര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന മന്ത്രിയുടെ പരിപാടി കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റദ്ദാക്കി. 2022 ജനുവരിയില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിച്ചപ്പോള്‍ മന്ത്രിക്ക് രോഗം ബാധിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News