ഹായിൽ-സന്ദർശക വിസയിൽ എത്തിയ മലയാളി വിദ്യാർഥി ഹായിലിൽ നിര്യാതനായി. ആലപ്പുഴ വടുതല നദ്വത്ത് നഗർ ദാറുൽ ഹസനാത്തിൽ സിദ്ദീഖ് മൗലവിയുടെ മകൻ മുഹമ്മദ് മുഹ്സിൻ (17) ആണ് മരിച്ചത്. ബീവിയാണ് മാതാവ്. ഹായിൽ കെ.എം.സി.സി ഏരിയ സെക്രട്ടറി മുഹമ്മദ് ഹുസൈൻ സഹോദരനാണ്.
സഹോദരി: ഫാത്തിമത്തു സുഹ്റ. മൃതദേഹം ഹായിലിൽ മറവ് ചെയ്യും. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഹായിൽ കെ.എം.സി.സി നേതാക്കൾ രംഗത്തുണ്ട്.