Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഫഹസിനായി വരിയിൽ കാത്തുനിൽക്കണ്ട, ഈ വഴി പരീക്ഷിക്കുക

ജിദ്ദ-സൗദിയിൽ വാഹനങ്ങളുടെ വാർഷിക പരിശോധന പലപ്പോഴും ഉടമകൾക്ക് തലവേദനയാണ്. മണിക്കൂറുകളോളം ഫഹസ് അനുവദിക്കുന്ന ഓഫീസുകളിൽ കാത്തുകെട്ടിക്കിടക്കേണ്ടി വരും. എന്നാൽ,ഈ പ്രശ്‌നം അതിവേഗം പരിഹരിക്കാൻ വഴിയുണ്ട്. അധികമാളുകളും ഈ സൗകര്യം ഉപയോഗിക്കാത്തതാണ് മണിക്കൂറുകൾ കാത്തുകെട്ടി നിൽക്കേണ്ട അവസ്ഥക്ക് കാരണം. 
ഏറ്റവും എളുപ്പത്തിൽ വാഹനങ്ങളുടെ ഫഹസിന്റെ പരിശോധന പൂർത്തിയാക്കാൻ അധികൃതർ സംവിധാനം ഒരുക്കിയിട്ടുണ്ട്. എം.വി.പി.ഐയുടെ സൈറ്റിൽ പ്രവേശിച്ച് ഓൺലൈൻ വഴി അപ്പോയിൻമെന്റ് എടുത്താൽ ഫഹസിന്റെ ഓഫീസുകളിൽ കാത്തുനിൽക്കേണ്ട അവസ്ഥ ഒഴിവാക്കാം. 
ഈ ലിങ്കിൽ പ്രവേശിച്ച് നിർദ്ദേശങ്ങൾ പൂർത്തിയാക്കിയാൽ വരിയിൽ കാത്തുകെട്ടി നിൽക്കാതെ, അനുവദിക്കപ്പെട്ട സമയത്ത് നേരിട്ടെത്തി ഫഹസ് പൂർത്തിയാക്കി തിരിച്ചുപോരാനാകും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News