ഇന്ത്യക്കാരി പ്രസവിച്ചത് ധാക്കയിലെ  റെയില്‍വേ ടോയ്‌ലറ്റില്‍ 

ബംഗ്ലദേശ് പൗരനെ വിവാഹം ചെയ്ത ഇന്ത്യന്‍ യുവതി പ്രസവിച്ചത് ധാക്കയിലെ റെയില്‍വേ സ്‌റ്റേഷന്‍ ടോയ്‌ലെറ്റില്‍. റുക്‌സാന എന്ന യുവതിയാണ് ടോയ്‌ലെറ്റില്‍ പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്ന് ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അമ്മയേയും കുഞ്ഞിനെയും മാറ്റി. ബിഡിന്യൂസ്24 എന്ന ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. ഫര്‍ണിച്ചര്‍ വ്യാപാരിയായ അബ്ദുള്‍ കച്ചവടത്തിനായി ഇന്ത്യയില്‍ എത്തിയപ്പോഴാണ് റുക്‌സാനയെ വിവാഹം ചെയ്തത്. തുടര്‍ന്ന് ബംഗ്ലാദേശിലെ സഹോദരിയുടെ വീട്ടിലാക്കിയ ഇയാള്‍ യുവതിയുടെ പാസ്‌പോര്‍ട്ടുമായി സ്ഥലം വിട്ടതായി പൊലീസ് പറഞ്ഞു.  


 

Latest News