Sorry, you need to enable JavaScript to visit this website.

ഫെമിന മിസ് ഇന്ത്യ 2018 കിരീടം അനുക്രീതി വാസിന്  

തമിഴ്‌നാട് സ്വദേശിനിയായ അനുക്രീതി വാസിന് ഫെമിന മിസ് ഇന്ത്യ 2018 കിരീടം. മുംബൈയില്‍ നടന്ന മത്സരത്തില്‍ 29 മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് ഫെമിന മിസ് ഇന്ത്യ കിരീടം അനുക്രീതി സ്വന്തമാക്കിയത്. 2017ലെ ലോകസുന്ദരി മാനുഷി ഛില്ലറാണ് അനുക്രീതിക്ക് കിരീടം അണിയിച്ചത്. ഹരിയാന സ്വദേശിനിയായ മീനാക്ഷി ചൗധരിയാണ് ഫസ്റ്റ് റണ്ണര്‍ അപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. സെക്കന്റ് റണ്ണര്‍ അപ്പായി ആന്ധ്ര സ്വദേശിനി ശ്രേയ റാവു തിരഞ്ഞെടുക്കപ്പെട്ടു. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, നടനായ ആയുഷ്മാന്‍ ഖുറാന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, കെ.എല്‍.രാഹുല്‍ ബോളിവുഡ് താരങ്ങളായ മലൈക അറോറ, ബോബി ഡിയോള്‍, കുനാല്‍ കപൂര്‍ എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു.ചെന്നൈയിലെ ലയോള കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് അനുക്രീതി. 2018 ലോക സുന്ദരി പട്ടത്തിനായി ഇന്ത്യയെ അനുക്രീതി വാസാണ് ഇനി പ്രതിനിധീകരിക്കുക. ബാക്കിയുളള രണ്ട് റണ്ണര്‍ അപ്പുകള്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2018, മിസ് യുനൈറ്റഡ് കോണ്ടിനെന്റ്‌സ് 2018 എന്നീ വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

Latest News